എക്സാം കഴിഞ്ഞു 3 ദിവസം ആയപ്പോൾ ശ്രീ എന്നെ നേരിൽ കാണണം എന്ന് പറഞു നാളെ രാവിലെ അമ്പലത്തിൽ വരാൻ പറഞു. ഞാൻ പിറ്റേന് രാവിലെ തന്നെ കുളിച്ചു റെഡി ആയി ഒരു കരി നീല ഷർട്ടും കരിനീല കര ഉള്ള മുണ്ടും ഉടുത്ത് എന്റെ ബൈക്കിൽ (അതിനിടക്ക് അച്ഛൻ എനിക്ക് ഒരു ബൈക്ക് മേടിച്ചു തന്നിരുന്നു )
ആ ബൈക്കിൽ ഞാൻ നേരെ അമ്പലത്തിൽ പോയി ഞാൻ ചെല്ലുമ്പോൾ ശ്രീ തൊഴുതു അമ്പലത്തിൽ വെളിയിൽ ഇറകുകയായിരുന്നു. ഞാൻ ബൈക്ക് താഴെ വെക്കു സ്റ്റെപ് കയറി ശ്രീയുടെ അടുത്തേക്ക് ചെന്നു. ശ്രീ ഒരു വയലറ്റ് കളർ സാരിയും ബ്ലൗസും ആണ് ഉടുത്തിരുന്നത്. ആ വയലറ്റ് സാരിയും ബ്ലൗസും നെറ്റിയിൽ ചാർത്തിയ ചന്ദന കുറിച്ച് മുടിയിൽ ചൂടിയ തുളസി കതിരും കൈയിൽ പ്രസാദവും ആയി നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ എനിക്ക് തോന്നി കാവിലെ ഭഗവതി നേരിട്ട് പ്രേതിക്ഷപെട്ടതു പോലെ. അത്രക്ക് ഭംഗി ആയിരുന്നു എന്റെ ശ്രീയെ അപ്പോ കാണാൻ.
ഞാൻ ചിരിച്ചു കൊണ്ട് ശ്രീയുടെ അടുത്തേക്ക് നടന്നു ചെന്നു ശ്രീ കയ്യിൽ ഉള്ള പ്രസാദത്തിൽ നിന്നും ചന്ദനം എന്റെ നെറ്റിയിൽ ചാർത്തി തന്നു.
ഞാൻ :എന്താ കാണണം എന്ന് പറഞത്
ശ്രീ :കാണാൻ കൊതി ഉള്ളത് കൊണ്ട്.
ശ്രീ ചെറുതായി ചിരിച്ചു കൊണ്ട് പറഞു
ഞാൻ :കളിക്കാതെ പറയു ശ്രീ.എന്താ കാര്യം
ശ്രീ :ഇപ്പൊ പറയാൻ എനിക്ക് മനസില്ല
ഞാൻ :ദേ ശ്രീക്കുട്ടി മര്യാദക്ക് പറഞ്ജോ
ശ്രീ :ഇല്ലന്ന് പരാജ്‌ഞില്ലേ
ഞാൻ :എന്നാ വേണ്ട ഞാൻ പോകുകയാണ്. പറയാൻ തോന്നുമ്പോൾ എന്നെ ഫോണിൽ വിളിച്ചാൽ മതി
ഞാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു എന്നിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി. പെട്ടന്നു ശ്രീ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
ശ്രീ : ഹ പോകല്ലേ എന്റെ മാഷേ.
ഞാൻ തിരിഞ്ഞു നിന്നുകൊണ്ട് ശ്രീയുടെ മുഖത്തേക്ക് നോക്കി എന്താ എന്നാ ചോദ്യ ഭാവത്തിൽ
ശ്രീ :അഭി ഞാൻ നാളെ എന്റെ നാട്ടിലേക്ക് പോകുകയാണ് 2,3 ആഴ്ച കഴയും തിരിച്ചു വരാൻ
ഞാൻ ഒരു ഞെട്ടലോടെ ശ്രീയുടെ മുഖത്തേക്ക് നോക്കി
ഞാൻ :ശ്രീ എന്താ പറയ്യുന്നെ.. പോകേണുന്നോ എന്നെ വിട്ടു.
എന്റെ കണ്ണിൽ ചെറിയ നനവ് പടർന്നു. എന്റെ മുഖം വാടി
ശ്രീ :അഭികുട്ടൻ വിഷമിക്കാതെ ഞാൻ 2,3 ആഴ്ച കൊണ്ട് തിരിച്ചു വരില്ലേ. പിന്നെ എന്താ