വീട്ടിൽ ചെന്നു നാളെ ഫ്രണ്ടിന്റെ ഒപ്പം അവന്റെ അമ്മയുടെ നാട്ടിൽ കുറച്ചു ദിവസം പോയി നിൽക്കണം എന്ന് പറഞ്ഞപോൾ ആരും എതിർത്തില്ല. ഞാൻ എനിക്ക് ആവിശ്യം ആയ ഡ്രെസ്സും മറ്റു സാധനങ്ങൾ എല്ലാം പാക്ക് ചെയ്‌തു വെച്ചു. എന്നിട്ട് ശ്രീയെ വിളിച്ചു ബസ് സമയം പറഞു. കുറച്ചു നേരം ശ്രീയുമായി ഫോണിൽ സംസാരിച്ചു കിടന്നു ഉറങ്ങി.രാവിലെ എഴുനേറ്റ് പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു താഴെ ചെന്നു ഇന്ന് പോകുന്ന കാര്യം ഒരിക്കൽ കൂടി എല്ലാവരെയും ഓർമിപ്പിച്ചു. അതിന് ശേഷം ബ്രേക്ഫാസ്റ്റും കഴിഞു പിന്നെ പുറത്ത് പോയി ഫ്രണ്ട്സിനെ കണ്ടു. കൊണ്ടുപോകാൻ ആവിശ്യം ആയ കുറച്ച് സാധനങ്ങൾ വാങ്ങിച്ചു.എല്ലാ കറക്കവും കഴിഞു വൈകുന്നേരം 6 മണിയോടെ ഞാൻ വീട്ടിൽ എത്തി. കുളിയും കഴിഞ്ഞു റെഡി ആയി താഴെ ചെന്നു ഭക്ഷണം കഴിച്ചു. ഒരു 8.30 ആയപ്പോൾ ഞാൻ ബാഗും എടുത്ത് എല്ലാവരോടും പോയിട്ട് വരാം എന്ന് യാത്രയും പറഞു ബസ് സ്റ്റാൻഡിലേക്ക് പോയി. ഞാൻ അവിടെ എത്തുമ്പോൾ ശ്രീ വന്നിട്ടുണ്ടായിരുന്നു. എറണാകുളത് നിന്നും പത്തനംതിട്ടക്ക് പോകുന്ന ബസിൽ കയറി. ഞാനും ശ്രീയും ഒരേ സീറ്റിൽ ഇരുന്നു.
വിൻഡോ സീറ്റ് ശ്രീക്കും ഇപ്പുറത്തും ഞാനും ഇരുന്നു. ബസിൽ വലിയ തിരക്ക് ഒന്നും ഉണ്ടായില്ല. അങ്ങിനെ ഞാനും ശ്രീയും ഒരുമിച്ചുള്ള ആദ്യ യാത്ര അവിടെ നിന്നും തുടങ്ങി.
ഞങ്ങളുടെ ആദ്യ യാത്ര…………
അങ്ങനെ 10 മണിയോടെ ബസ്സ് എടുത്തു. ശ്രീ എന്റെ കൈ കോർത്തു പിടിച്ചു എന്റെ തോളിൽ തല ചാരി ഇരുന്നു. ബസ് മുന്നോട്ട് എടുത്ത് 10 മിനിറ്റ് കഴിഞ്ഞപ്പോൾ ബസിലെ ലൈറ്റിസ് ഓഫ് ആക്കി. അപ്പോൾ ശ്രീ എന്നോട് കൂടുതൽ ചേർന്നു ഇരുന്നു.
ശ്രീ : അഭി…..
ഞാൻ :മം എന്താ ശ്രീ
ശ്രീ : ഞാൻ എത്ര കൊതിച്ചത് ആണുന്നോ അഭിയും ആയി ഇങ്ങനെ ഒരു യാത്ര
ഞാൻ : ഞാനും
ശ്രീ : എനിക്കു അഭിയോട് കുറെ കാര്യങ്ങൾ പറയാൻ ഉണ്ട്
ഞാൻ : എന്ത് കാര്യങ്ങൾ
ശ്രീ :എന്റെ ജീവിതത്തെ കുറുച്ചു
ഞാൻ : ജീവിതത്തെ കുറിച്ചോ. എനിക്ക് ഒന്നും മനസിലാവുന്നില്ല ഒന്ന് തെളിച്ചു പറയു ശ്രീ