എന്റെ ജീവിതം 2 [MR.കിങ് ലയർ]

Posted by

എനിക്ക് ഇത് എല്ലാം കേട്ട് ഇരിക്കാനേ സാധിച്ചുള്ളൂ. ഒരു അക്ഷരം പോലും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

ഇത് എല്ലാം പറഞു കഴിഞു ശ്രീ എന്റെ നെഞ്ചിൽ വീണ് കിടന്നു കരയുകയായിരുന്നു.

ഞാൻ :അപ്പോ ശ്രീ ഇപ്പോഴും……

ശ്രീ : അതെ വിവാഹം കഴിഞ്ഞു 3 വർഷം ആയിട്ടും ഞാൻ കന്യക ആണ്. ഇനി എന്റെ മനസിനും ശരീരത്തിന് ഒരു അവകാശിയെ ഉള്ളു അത് എന്റെ അഭി ആണ്.

ഞാൻ ശ്രീയെ കെട്ടിപിടിച്ചു എന്നിലേക്ക് അടിപ്പിച്ചു എന്നിട്ട് ശ്രീയുടെ കവിളിൽ ഒരു ചുംബനം നൽകി.

അങ്ങനെ 1 മണിയോടെ ബസ് പത്തനംതിട്ട ksrtc ബസ് സ്റ്റാൻഡിൽ എത്തി ഞങ്ങൾ അവിടെ അവിടെ ഇറങ്ങി. എന്നിട്ട് സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു (രാത്രി 1 മണിക്ക് അവിടെ ഓട്ടോ ഉണ്ടാവുമോ എന്ന് എനിക്കു അറിയില്ല,ഉണ്ടാവില്ലകിൽ എന്നോട് ക്ഷമിക്കുക)
അവിടന്ന് നേരെ ശ്രീയുടെ വീട്ടിലേക്ക് ഞങ്ങൾ പോയി.

അത് ഒരു ചെറിയ ഗ്രാമം ആയിരുന്നു. അവിടന്ന് ഓട്ടോ മുമ്പോട്ട് പോയി കുറച്ച് കഴിഞു ഒരു വയലിന്റെ അടുത്ത് എത്തിയപ്പോൾ ശ്രീ ഓട്ടോ നിർത്താൻ ആവശ്യപെട്ടു. ഞങ്ങൾ ബാഗുമായി ഓട്ടോയിൽ നിന്നും ഇറങ്ങി. ഓട്ടോയെ ക്യാഷ് കൊടുത്തു പറഞു വിട്ടു. എന്നിട്ട് ഞങ്ങൾ പടത്തിന്റെ വരമ്പിലൂടെ നടന്നു. നിലാവ് ഉള്ളത് കൊണ്ട് വരമ്പുകൾ നന്നായി കാണാൻ സാധിക്കുന്നുണ്ടായിരുനെങ്കിലും ഞാൻ മൊബൈൽ ഫ്ലാഷ് ഓൺ ചെയ്‌തു. കുറച്ച് ദൂരം നടന്നുകഴിഞ്ഞപ്പോൾ ശ്രീ ഒരു വീട് ചൂണ്ടി കാണിച്ചു കൊണ്ട് പറഞു അതാണ് എന്റെ വീട് എന്ന്.
ഞങ്ങളുടെ വരമ്പത്തു നിന്നും ശ്രീയുടെ വീടിന്റെ കയറ്റം കയറി വീടിന്റെ മുറ്റത്തു എത്തി. ശ്രീ ഫോൺ എടുത്ത് ആരെയോ വിളിച്ചു. അപ്പോൾ തന്നെ വീടിന്റെ വാതൽ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ടു നോക്കി ശ്രീ വാതലിന്റെ അരികിലേക്കു നടന്നു. വാതൽ തുറന്ന് ഒരു ചേച്ചി പുറത്തേക്ക് വന്നു.

ചേച്ചി : ഞാൻ വിചാരിച്ചു നിങ്ങൾ ഇന്ന് ഇനി വരില്ല എന്ന്

Leave a Reply

Your email address will not be published. Required fields are marked *