ശ്രീ : പറയൂ അഭി
ഞാൻ : ഞാൻ പറയുന്നത് തെറ്റാണോ ശരി ആണോ എന്ന് ഒന്നും എനിക്ക് അറിയില്ല. ഒരു കാര്യം മാത്രം അറിയാം ഞാൻ ശ്രീയെ ഒരുപാട് സ്നേഹിക്കുന്നു ഈ ലോകത്ത് എന്തിനേക്കാളും ഞാൻ ശ്രീയെ സ്നേഹികുനുണ്ട്. ഒരിക്കലും ശ്രീയെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ ശ്രീയെ സ്വന്തം ആകണം. ഞാൻ പറഞ്ഞു വരുന്നത് എനിക്ക് ശ്രീയെ കല്യാണം കഴിക്കണം
അത്രയും പറഞു നിർത്തിയപ്പോൾ ശ്രീ അവളുടെ കൈയിലെ ഒരു പൊതി എന്റെ കയ്യിൽ തന്നു.ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ താലി മല. ഞാൻ അത് എന്റെ കയ്യിൽ എടുത്തു കൊണ്ട് ശ്രീയുടെ മുഖത്തേക്ക് നോക്കി
ശ്രീ : നമ്മൾ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് ഒന്നും എനിക്കും അറിയില്ല. പക്ഷെ എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന അഭിയെ നഷ്ടപ്പെടുത്താൻ എനിക്ക് സാധിക്കില്ല അത് കൊണ്ട് ഇത് എന്റെ കഴുത്തിൽ കെട്ടി തരണം.
അതും പറഞു ശ്രീ എന്റെ മുന്നിൽ താലി കെട്ടാൻ തലകുനിച്ചു നിന്നു. ഞാൻ സൗമ്യ ചേച്ചിയുടെ മുഖത്തേക്ക് നോക്കിട്ടപ്പോൾ താലി കെട്ടാൻ എനിക്ക് അനുവാദം എന്നപോലെ കൈ കൊണ്ട് കെട്ടിക്കോളാൻ എന്ന് ആംഗ്യം കാണിച്ചു.
ഞാൻ പിന്നെ ഒന്നും നോക്കിയില്ല എല്ലാ ദൈവങ്ങളെയും മനസിലായില്ല ഓര്ത്തു ശ്രീയുടെ കഴുത്തിൽ ഞാൻ താലി ചാർത്തി. സൗമ്യ ചേച്ചി ഒരു ചെപ്പിൽ സിന്ദൂരം എനിക്ക് നേരെ നീട്ടി ഞാൻ അത് മേടിച്ചു ഒരു നുള്ള് സിന്ദൂരം എടുത്ത് എന്റെ ശ്രീയുടെ സീമന്തരേഖയിൽ ചാർത്തി. സൗമ്യ ചേച്ചി വന്നു രണ്ടുപേരുടെ കയിലേക്കും ഓരോ മോതിരം തന്നു അത് ഞങ്ങൾ പരസ്പരം അണിയിച്ചു. അത് കഴിഞു മീനു ഞങ്ങൾക്ക് നേരെ രണ്ട് തുളസി മല നീട്ടി ഞങ്ങൾ അത് വാങ്‌ച്ചു പരസ്പരം അണിയിച്ചു. എന്നിട്ട് ഞങ്ങൾ കാവിലെ ഭഗവതിയോടു പ്രാർത്ഥിച്ചു ഒരിക്കലും ഞങ്ങളെ പിരിക്കരുത് എന്ന്…..
തുടരും………..