Love Or Hate 07 [Rahul Rk]

Posted by

മായ: ഞാൻ പറഞ്ഞാൽ അവള് എന്നെ കൊല്ലും.. അവള് തന്നെ പറയട്ടെ…

അച്ഛൻ: എന്നാ അങ്ങനെ തന്നെ ആകട്ടെ…

ദിയയും മായയും അവരുടെ അച്ഛനെയും കൂട്ടി കാംബസ്സും ഫൗണ്ടേഷൻ അനുബന്ധിച്ച് തയ്യാറാക്കിയ സ്റ്റാളുകളും എല്ലാം കാണിക്കുകയാണ്…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഷൈനും കൂട്ടുകാരും അപ്പോളും പാർക്കിൽ തന്നെ ഇരിക്കുക ആയിരുന്നു…
പെട്ടന്നാണ് ഷൈനിന്റെ ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ ദിയ ആണ്..

ഷൈൻ: ദിയ… പറയൂ..

ദിയ: ഷൈൻ തിരക്കിലാണ് എന്നറിയാം… ഒരു പത്ത് മിനിറ്റ് ഒന്ന് കഫെ വരെ വരാമോ..?? അച്ഛൻ വന്നിട്ടുണ്ട്.. ഒന്ന് വന്ന് കണ്ടിട്ട് പൊയ്ക്കോളൂ…

ഷൈൻ: നോ പ്രോബ്ലം ദിയ ഞാൻ ഇപ്പൊ വരാം…

ഷൈൻ ഫോൺ കട്ട് ചെയ്തു…

ആൻഡ്രൂ: എന്താടാ..??

ഷൈൻ: ഒന്നുല്ലെടാ… അവളുടെ അച്ഛൻ വന്നിട്ടുണ്ടെന്ന്.. ഞാൻ കഫേയിൽ പോയി ഒന്ന് കണ്ടിട്ട് വരാം…

അരവിന്ദ്: പോയിട്ട് വേഗം വാ.. വാം അപ് തുടങ്ങണം…

ഷൈൻ: ഓകെ ടാ…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഷൈൻ അവിടെ നിന്ന് നേരെ കഫേയിലെക്ക്‌ നടന്നു…
ഫൗണ്ടേഷൻ ആയത് കൊണ്ട് ഒടുക്കത്തെ തിരക്ക് ആണ്.. ഷൈൻ ഉള്ളിൽ കയറി ഒന്ന് കറങ്ങിയപ്പോൾ തന്നെ മായയും ദിയയും പിന്നെ മറ്റൊരാളും ഒരു ടേബിളിൽ ഇരിക്കുന്നത് കണ്ടു… അത് തന്നെ ആയിരിക്കും അച്ഛൻ എന്ന് ഷൈനിന് ബോധ്യമായി…

ഷൈനിനെ കണ്ടതും ദിയ കൈ വീശി കാണിച്ചു.. ഷൈൻ അങ്ങോട്ട് നടന്നു…

ദിയ: ഷൈൻ വാ.. ഇരിക്ക്‌.. ഇതാണ് അച്ഛൻ.. അച്ഛാ ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ് ഷൈൻ…

അച്ഛൻ ചിരിച്ചു കൊണ്ട് ഷൈനിന് നേരെ കൈ നീട്ടി…

അച്ഛൻ: ഹായ് ഷൈൻ…

ഷൈനും ചിരിച്ചു കൊണ്ട് തിരിച്ചും കൈ കൊടുത്തു…

ഷൈൻ: ഹായ് അങ്കിൾ…

അച്ഛൻ: ദിയ മോൾ എന്തോ സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രേം വലിയ സർപ്രൈസ് ആകും എന്ന് കരുതിയില്ല…

“ഇയാള് ഇത് മനുഷ്യനെ കളിയാക്കുവാണോ അതോ സീരിയസ് ആണോ..??”

ഇതായിരുന്നു ഷൈൻ മനസ്സിൽ കരുതിയത്…

അച്ഛൻ: ഷൈനിന്റെ പാരന്റ്‌സ് ഒക്കെ എന്ത് ചെയ്യുന്നു..??

ഷൈൻ: ബിസിനസ് ആണ്…

Leave a Reply

Your email address will not be published. Required fields are marked *