Love Or Hate 07 [Rahul Rk]

Posted by

വലിയ ഒരു ബംഗ്ലാവ് ആണ്… പ്രഭാകരൻ എം എൽ എ യുടെ വീട്.. അതെ നമ്മുടെ അർജുന്റെ അച്ഛൻ തന്നെ…
അദ്ദേഹം അവിടെ തന്റെ പാർട്ടിയിലെ ആളുകളുമായി സംസാരിച്ച് നിൽക്കുമ്പോൾ ആണ് വീട്ട്‌ മുറ്റത്ത് ഒരു കാർ വന്നു നിന്നത്..

പ്രവർത്തകൻ: ആരാ ഈ അസമയത്ത്..??

പ്രഭാകരൻ: ആരായാലും നോക്കാം…

കാറിൽ നിന്നും ഇറങ്ങിയത് മറ്റാരും ആയിരുന്നില്ല അർജുനും കൂട്ടുകാരും ആയിരുന്നു…

അർജുന്റെ കൈ പ്ലാസ്റ്റർ ഇട്ട് കെട്ടിയിരുന്നു.. മുഖത്തും ശരീരത്തിലും മുറിവുകൾ കാണാം…
പ്രഭാകരൻ ഓടി അർജുന്റെ അടുത്തേക്ക് ചെന്നു…

പ്രഭാകരൻ; മോനെ.. എന്താടാ ഇത്.. എന്താ നിനക്ക് പറ്റിയത്..??

അർജുൻ എന്തെങ്കിലും പറയും മുന്നേ ഗൗതം പറഞ്ഞു…

ഗൗതം: അത് അങ്കിൾ ഇന്ന് കോളജിൽ ഒരു മാച്ച് ഉണ്ടായിരുന്നു അതിൽ വച്ച് ഒപ്പോസിട്ട്‌ പ്ലയർ അറ്റാക്ക് ചെയ്തതാണ്…

പ്രഭാകരന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു…

പ്രഭാകരൻ: ഏത് നാ*ന്റെ മോനാടാ ഇത് ചെയ്തത്…

ഗൗതം: കോളജിലെ പുതിയ അഡ്മിഷൻ ആണ്.. ഷൈൻ… ഷൈൻ ജോസഫ്…

പ്രഭാകരൻ തന്റെ അനുയായികളെ നോക്കി ആജ്ഞാപിച്ചു…

പ്രഭാകരൻ: ഏത് പോന്നു തമ്പുരാന്റെ മോൻ ആയാലും അവൻ ഇനി രണ്ടു കാലേൽ എഴുന്നേറ്റ് നിക്കരുത്…

പ്രഭാകരന്റെ അനുയായികൾ പുറത്തേക്ക് പോകാൻ ഒരുങ്ങിയതും അർജുൻ അവരെ തടഞ്ഞു…

അർജുൻ: നിക്ക്… അച്ഛാ.. ഇത് ഒരു മാചിന്റെ ഇടക്ക്‌ പറ്റിയത് അല്ലേ.. അത് വീട്… പിന്നെ എനിക്കിത് കിട്ടേണ്ടത് തന്നെ ആണ്… ഷൈൻ തെറ്റൊന്നും ചെയ്തിട്ടില്ല… അച്ഛൻ ഞാൻ പറയുന്നത് കേൾക്കൂ…

ഒന്നാലോചിച് നിന്ന ശേഷം അദ്ദേഹം പറഞ്ഞു

പ്രഭാകരൻ: ഹും….

അർജുന്റെ വാക്കുകൾ അദ്ദേഹത്തെ ഒന്ന് തണുപ്പിച്ച്… എന്നാലും ആ വാക്കുകൾ സത്യത്തിൽ അർജുൻ ഉള്ളിൽ തട്ടി പറഞ്ഞത് തന്നെ ആയിരുന്നു… കിട്ടേണ്ടത് കിട്ടിയപ്പോൾ അവനും നന്നായി….
🌀🌀🌀🌀🌀🌀🌀🌀

ഒരാഴ്ചക്ക് ശേഷം വീണ്ടും കോളേജ് ആരംഭിച്ചു….
എല്ലാം പഴയ പോലെ തന്നെ.ചെറിയ ചില വിത്യാസങ്ങൾ മാത്രം…

ആദ്യത്തെ ഇന്റർവെൽ സമയത്ത് തന്നെ അർജുൻ വന്ന് ഷൈനിനെ കണ്ടു.. ഒരു മുട്ടൻ അടി ആണ് എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും അവിടെ സംഭവിച്ചത് വേറെ ആയിരുന്നു…

ഷൈനും അർജുനും.. അർജുനും അരവിന്ദും കെട്ടിപ്പിടിച്ച് കൊണ്ടാണ് അവസാനം പിരിഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *