ഞാൻ വേഗം കൈ കഴുകി മോളുടെടേം എന്നിട്ട് വിനോദിനോട് ഒരു താങ്ക്സ്പറഞ്ഞു
ഇങ്ങോട്ട് കാണിച്ച മര്യാദ അങ്ങോട്ടും വേണമല്ലോ
അങ്ങനെ കൈ കഴുകി കഴിഞ്ഞു അവിടെ ഒകെ നോക്കിയപ്പോ ഉമ്മയെ കണ്ടില്ല
ഞാൻ മോളെയും കൂട്ടി അകത്തേക്ക് ചെന്ന്
അതിനിടയിൽ അവനെ ശ്രെദ്ധിക്കാൻ പറ്റിയില്ല ഒന്നാമത് പരിചയം ഇല്ലാത്ത സ്ഥലവും ആളുകളും ഞാൻ കുറെ തിരഞ്ഞു മുറിയിലൊക്കെ നോക്കിയ ശേഷം അടുക്കളേൽ പുറകു വശത്തായി ഉമ്മയും വേറെ രണ്ടു സ്ത്രീയും നിന്നു സംസാരിക്കുന്നു
എന്നെ അവർക്കു ഉമ്മ പരിചയ പെടുത്തി അവരെ എനിക്കും
ഉമ്മയുടെ ചേട്ടന്റെ ഭാര്യയുടെ അനിയത്തി ആണ് പോലും അവരൊക്കെ ഒരുപാട് നാളായി കണ്ടിട്ട് കുറെ സംസാരിച്ചു
അവര് പറഞ്ഞു ഉമ്മയെയും എന്നെയും ഇപ്പോ അവരുടെ കൂടെ വീട്ടിലേക്കു ചെല്ലണം എന്ന് ഞാൻ ഒന്നും മിണ്ടിയില്ല ഉമ്മ എന്ത് പറയും എന്ന് നോക്കി കൊണ്ടിരുന്നു
ഉമ്മ പിനീട് ഒരിക്കൽ വരാം എന്ന് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല പിന്നെ എപ്പോ കാണാൻ ഇപ്പോഴല്ലേ പറ്റു
എന്നൊക്കെ പറഞ്ഞു നിർബന്ധിച്ചു ഒടുവിൽ ഉമ്മാക്ക് സമ്മതിക്കേണ്ടി വന്നു
ഞാൻ മറുതൊന്നും പറഞ്ഞില്ല ഞാൻ ഉപ്പയുടെ കാര്യം ഉമ്മയോട് പറഞ്ഞു ഉപ്പ താമസിച്ചല്ലേ വരൂ കഴിക്കാൻ ആണെങ്കിൽ അധികം ഒന്നും ഇല്ലെന്നും പറഞ്ഞു
എന്താ ചെയ്യാ എന്നാ പിന്നെ മോൾ വീട്ടിലേക്കു പോട്ടെ എന്നായി ബന്ധുക്കൾ ഉമ്മയെ വിടാൻ തയ്യാറല്ലായിരുന്നു
എങ്കിൽ മോൾ എങ്ങനെ പോകും എന്നായി ഉമ്മ
അവസാനം അവരുടെ കൂടെ ഉള്ള ഒരു പെൺകുട്ടി എന്നെ ബസ്റ്റോപ്പിൽ കൊണ്ടൊന്നാക്കി എന്നോട് പറഞ്ഞു ഉമ്മയെ ഞങ്ങൾ വീട്ടിൽ കൊണ്ടൊന്നാക്കി കോളാം എന്നും പറഞ്ഞു
ഞാൻ മൂളി
ആ പെൺകുട്ടി എന്നോട് യാത്രയും പറഞ്ഞു പോയി
ഞാനും മോളും അവിടെ ബസ് നോക്കി നിന്നു
കുറച്ചു സമയം ആയിട്ടും ബസ് കാണുന്നില്ല
പെട്ടെന്നതാ ഒരു ബൈക്ക് കാരൻ എന്റെ അടുത്ത് വന്നു ബ്രേക്ക് ഇട്ടു നിർത്തി ചോദിച്ചു ഉമ്മ എന്ത്യേ എന്താ ഇവിടെ തനിച്ചു നില്കുന്നത് എന്ന് ഹെൽമറ്റ് വച്ച കാരണം ആളെ മനസിലായില്ല ഞാൻ മറുപടി പറഞ്ഞില്ല അതുകൊണ്ടാവണം അയാൾ ഹെൽമറ്റ് ഊരി എന്നെ നോക്കി