അന്നയുടെ ജോർജ് 2 [Garuda]

Posted by

ഏതായാലും ഇനി അവൻ ദുബായിൽ പോയി വരട്ടെ എന്നിട്ട് കല്യാണം. അതിനു മുൻപ് മനസമ്മതം നടത്തിയേക്കാം.

 

ജോർജിന്റെ അച്ഛൻ – അതിനെന്താ അപ്പോൾ ഞങ്ങൾക്ക് കുറച്ചു സാവകാശം കൂടി കിട്ടുമല്ലോ.

 

ചെക്കന്റെ അച്ഛൻ- അതെ, കാര്യങ്ങൾ തീരുമാനിക്കാൻ ഇത്തിരി സമയം ഉണ്ടാകുന്നത് നല്ലതാ. അല്ലെങ്കിലും അവനു ഒന്ന് പോയി വന്നിട്ട് മതിയെന്ന പറയുന്നേ. ഇനിയിപ്പോൾ നമ്മളായിട്ട് ഒരു ഇത് വേണ്ടല്ലോ.

 

ജോർജിന്റെ അച്ഛൻ – അതെന്നെ, ഇപ്പോഴൊക്കെ പിള്ളേരല്ലേ കാര്യങ്ങൾ തീരുമാനിക്കുന്നത്.

 

ചെക്കന്റെ അച്ഛൻ – അതെന്നെ..

 

വീടിന്റ മുറ്റത് ഒരു വെള്ള കാർ വന്നു നിർത്തി. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. കൂട്ടുകാരോട് കാണണമെന്ന് പറഞ്ഞു ജോർജ് കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്കു നടന്നു. മുറ്റത്തെ മറ്റൊരു കാർ കണ്ടപ്പോഴേ മനസിലായി പെങ്ങളെ കാണാൻ ആളുകൾ വന്നിട്ടുണ്ടെന്നു. അവൻ മുടിയൊക്കെ ഒന്ന് ശരിയാക്കി ഉള്ളിലേക്ക് കയറി എല്ലാവരോടും ചിരിച്ചു. ബാഗ് സൈഡിലേക്ക് വെക്കുന്നു. ഇത് മോനാ ജോർജ്. അച്ഛൻ ഡേവിഡ് ജോർജിനെ പരിചയപ്പെടുത്തി.

 

ചെക്കന്റെ അച്ഛൻ- അതെയോ, ജോർജ് എന്ത് ചെയ്യുന്നു.

 

ജോർജ് – ഞാൻ ബി. Com ഫൈനൽ ആണ്.

 

ചെക്കന്റെ അച്ഛൻ – ആഹാ ഇനിയെന്താ പരിപാടി

 

ജോർജ്  – പിജി ചെയ്യണം, നോക്കട്ടെ അല്ലെങ്കിൽ പതുക്കെ പുറത്തൊക്കെ ഒന്ന് പോവണം.

 

ഡേവിഡ് – ഇവനും ഇവന്റെ ചേച്ചിയും ഒരുപോലെയാ. പഠിത്തം കഴിഞ്ഞേ രണ്ടു പേർക്കും എന്തെങ്കിലും ഒള്ളു.

 

ചെക്കന്റെ അച്ഛൻ – അതൊരു ഭാഗ്യമല്ലേ.

Leave a Reply

Your email address will not be published. Required fields are marked *