അന്നയുടെ ജോർജ് 2 [Garuda]

Posted by

ടീച്ചർ അവരെ അകത്തേക്ക് വിളിച്ചു. അന്ന മാത്യു ഫ്രം പത്തനംതിട്ട.

അവൾ പതിയെ അകത്തേക്ക് വന്നു. എല്ലാവരും കയ്യടിച്ചു അവളെ വെൽക്കം ചെയ്തു. അതിനിടയിലാണ് ജോർജ് അവളെ നോക്കിയത്. അവൻ ഒരു നിമിഷം അന്തംവിട്ടുനിന്നുപോയി. അതെ അവൾ തന്നെ. അന്ന് കലോത്സവത്തിന് കണ്ട അതെ അവൾ…

ജോർജിന് ആകാംഷയായി.  എന്നാലും അവൻ ഒരു കൂസലും ഇല്ലാതെ നിന്നു. ഈ സമയം ക്ലാസ്സിലെ എല്ലാവരെയും നോക്കി നിൽക്കുകയായിരുന്നു അന്ന. പെട്ടെന്ന് അവളുടെ കണ്ണ് ജോർജിൽ ഉടക്കി. അവൻ തന്നെയല്ലേ ഇവൻ. ദൈവമേ ഇവനും ഈ ക്ലാസ്സിലാണോ. അവൾ മനസിലോർത്തു. പരിചയപെടുത്തലുകൾ കഴിഞ്ഞു അന്ന ബെഞ്ചിൽ ഇരുന്നു. ടീച്ചർ ക്ലാസ്സ്‌ തുടങ്ങി. അവൾ ഇടയ്ക്കിടെ ജോർജിനെ നോക്കുന്നുണ്ടായിരുന്നു. ഇനി എന്തൊക്കെ നടക്കുമോ എന്തോ…

ക്ലാസ്സിൽ ഇരിക്കുകയായിരുന്നെങ്കിലും രണ്ടു പേരുടെയും ചിന്തകൾ ഏതോ ലോകത്തായിരുന്നു. സമയം മുന്നോട്ടു നീങ്ങി. ഇന്റർവെൽ സമയത്തു അവനോടൊന്നു സംസാരിച്ചാലോ.. എന്തായാലും വേണ്ടില്ല സംസാരിക്കാം. ഏതായാലും പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ.

ഇന്റർവെൽ സമയത്തു എല്ലാവരും കൂടിയിരുന്നു ഓരോ കാര്യങ്ങൾ ചെയ്യുകയായിരുന്നു. ഈ സമയത്തു പുറത്തു പോയി ഒരു സിഗരറ്റ് വലിച്ചു വരുന്ന ജോർജിനെ കണ്ടു അവൾ ജോർജിനോട്..

 

ഹായ് എന്നെ ഓർമ്മയുണ്ടോ

 

ജോർജ് – അവൻ പുച്ഛത്തോടെ.. നീയെതാ.. എനിക്കൊന്നുമോർമയില്ല.

 

അന്ന – ഒരു ചെറിയ ചമ്മലോടെ, അന്ന് നമ്മൾ കലോത്സവത്തിന് കണ്ടില്ലേ. ഒരാളുടെ കയ്യിൽ നിന്നും എന്നെ രക്ഷിക്കാൻ വേണ്ടി അവനെ അടിച്ചില്ലേ..

Leave a Reply

Your email address will not be published. Required fields are marked *