തിരിച്ച് ഒന്നും പറയാതെ കൂർപ്പിച്ചു നോക്കി കൈകൾ കെട്ടി നിൽക്കുന്ന സൈറയെ കണ്ട് ഹരി ഒന്ന് പതറി…
സൈറ അൽപം ഉച്ചത്തിൽ ആണ് പറഞ്ഞത് : ഹരീ…… ദിസ് ഈസ് ടൂ ബാഡ്…….. ഞാൻ ഹരിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല…
ഹരി കാര്യം മനസ്സിലാവാതെ : എന്താ മാം…… ഞാൻ ഫീഡ് ചെയ്ത ഡാറ്റയിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ?..
സൈറ : ഞാൻ ഹരിയെ അല്ലെ ലാപ് ഏൽപ്പിച്ചത്. അപ്പോൾ അത് കൊണ്ട് വന്ന് തരേണ്ടതും ഹരി അല്ലെ. ഞാൻ തന്ന ഇൻസ്‌ട്രേക്ഷനും അത് തന്നേ ആയിരുന്നില്ലേ….. ഇനി അതല്ലാ……പറ്റില്ലെങ്കിൽ ഓഫീസിൽ വച്ചാൽ പോരായിരുന്നോ?..
” ടൂ ബാഡ് ഫ്രം യൂ ഹരീ “… ഇത്രയും പറഞ്ഞു സൈറ കലിപ്പിട്ട് ഇറങ്ങി പോയി
കാര്യം മനസ്സിലാവാതെ ഹരി രേവതിയെ സംശയത്തോടെ നോക്കി…..
രേവതി പറഞ്ഞു : എനിക്കൊന്നും മനസ്സിലായില്ല ഹരീ…….. ഞാൻ ലാപ് കൊണ്ട് കൊടുത്തപ്പോൾ, എന്നോട് ചോദിച്ചു ഞാൻ എന്തിനാ കൊണ്ട് വന്നത്. ഹരിയോട് കൊണ്ട് തരാൻ അല്ലെ പറഞ്ഞെ….. വീട്ടിലെ പണി ഹരി ചെയ്യാറുണ്ടോ എന്നൊക്കെ….. പിന്നെ ഹരിയെ കാണണം എന്ന് പറഞ്ഞു എന്റെ പിന്നാലെ അപ്പോൾ തന്നേ ചാടി എഴുന്നേറ്റ് പൊന്നു……..
അപ്പോഴാണ് ഹരിക്ക് കാര്യം പിടി കിട്ടിയത്…….. ” അതായിരുന്നോ?… അതിനായിരുന്നോ ഈ ഷോ”…..
എന്തായാലും, തന്റെ ഭാര്യ രേവതിയുടെയും, തന്റെ മകന് തിരിച്ചറിയാൻ പ്രായം ആയില്ല എങ്കിൽ കൂടെ, അവരുടെ മുന്നിൽ വച്ച് സൈറ ഉണ്ടാക്കിയ സീൻ ഹരിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല…….