അടച്ചിട്ട മുറിയിലെ രഹസ്യം [CA Topper]

Posted by

അമ്പലത്തിന്റെ ഗോപുരവാതിൽ കടന്ന് അകത്തേക്ക് കയറുമ്പോൾത്തന്നെ സ്വാതിയുടെ കണ്ണുകൾ ജയചന്ദ്രനെ തിരയുകയായിരുന്നു. അത്താഴപൂജയ്ക്കുള്ള സമയമായതുകൊണ്ട് ആളുകൾ കുറവായിരുന്നു. വിളക്കുകളുടെ മഞ്ഞവെളിച്ചത്തിൽ അമ്പലപ്പറമ്പ് ശാന്തമായി കിടന്നു.

ആൽത്തറയുടെ അടുത്തേക്ക് നടന്നപ്പോഴാണ് ഓഫീസിന് മുന്നിൽ ജയചന്ദ്രൻ നിൽക്കുന്നത് അവർ കണ്ടത്. ഒരു കസേരയിലിരുന്ന് ആരോടോ സംസാരിക്കുകയായിരുന്ന അയാൾ, സ്വാതിയും രാധാമണിയും വരുന്നത് ദൂരെനിന്നുതന്നെ കണ്ടു. അവരെ കണ്ടതും അയാൾ പെട്ടെന്ന് എഴുന്നേറ്റു.

“ഓഹോ… ഇന്നും രണ്ടുപേരും കൂടിയുണ്ടല്ലോ. ഇത്ര പെട്ടെന്ന് വീണ്ടും കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചില്ല,” ജയചന്ദ്രൻ അടുത്തേക്ക് വന്നുകൊണ്ട് ഒരു വശ്യമായ ചിരിയോടെ പറഞ്ഞു. അയാളുടെ നോട്ടം ആ നീല ചുരിദാറിനുള്ളിൽ വടിവൊത്തു നിൽക്കുന്ന സ്വാതിയുടെ ശരീരത്തിലായിരുന്നു.

“സ്വാതിക്ക് ഒരു നിർബന്ധം, ഇന്ന് അത്താഴപൂജ തൊഴണമെന്ന്. അതുകൊണ്ട് പോന്നതാ ജയേട്ടാ,” രാധാമണി ജയചന്ദ്രനെ നോക്കി പ്രത്യേക രീതിയിൽ കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു.

അവരുടെ ആ നോട്ടത്തിന്റെ അർത്ഥം സ്വാതിക്ക് പെട്ടെന്ന് മനസ്സിലായില്ലെങ്കിലും, രാധാമണി പിന്നീട് അവളുടെ അരികിലേക്ക് ചേർന്നുനിന്ന് വളരെ താഴ്ന്ന ശബ്ദത്തിൽ ആ രഹസ്യം വെളിപ്പെടുത്തി:

“നിനക്കറിയാമോ സ്വാതി… ജയേട്ടന്റെ കുടുംബം ടൗണിലാ താമസം. പുള്ളി ഈ അമ്പലത്തിന്റെ കാര്യങ്ങൾക്കായി ഇവിടെ വരുമ്പോൾ താമസിക്കാൻ വഴിയിലൊരു പഴയ വീടുണ്ട്. അത് എപ്പോഴും അടഞ്ഞു കിടക്കുകയാ… ഞാനും പുള്ളിയും ഇടയ്ക്കൊക്കെ ആരും കാണാതെ ആ വീട്ടിൽ വെച്ചാണ് കാണാറ്. അവിടെയാകുമ്പോൾ നമുക്ക് ആരുടെയും പേടിയില്ലാതെ സംസാരിച്ചിരിക്കാം.”

Leave a Reply

Your email address will not be published. Required fields are marked *