അതും ഇപ്പോൾ… സന്ധ്യാകാലം. സമയം ആറു ആവാറായി. ഇരുട്ട് വീഴുന്നത്തെ ഉള്ളു.
“പടച്ചോനേ… എന്തെങ്കിലും നടക്കുമോ?” എന്ന് ഞാൻ മനസ്സിൽ ചോദിച്ചു. ഞാൻ ധൈര്യതോടെ ഫുഡ് എടുത്ത്അവളുടെ വീട്ടിലേക്ക് വിട്ടു.
മരിയയുടെ വീട് ഒറ്റപ്പെട്ട ഭാഗത്തായിരുന്നു. തൊട്ടടുത്ത് വലിയ വീടുകൾ ഒന്നുമില്ല. കുറച്ച് അപ്പുറത്തായി വീടുകൾഉണ്ടെങ്കിലും, അവിടെ നിന്ന് നേരെ ഇവരുടെ വീടിന്റെ മുൻവശം കാണാൻ പറ്റില്ല.
അവൾ പറഞ്ഞ കവലയിൽ എത്തി വണ്ടി നിർത്തി. ഞാൻ ഒരു വശത്തു park ചെയ്തു. പക്ഷേ അതുവരെ ഉണ്ടായിരുന്നധൈര്യം പകുതി കുറഞ്ഞിരുന്നു.
വണ്ടി വെച്ച് അവളുടെ വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ചുറ്റും മുഴുവൻ നോക്കി. ആളുകൾ ഉണ്ടായിരുന്നു. പക്ഷേആരും എന്നെ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നില്ലായിരുന്നു. അത് കുറച്ച് ആശ്വാസമായി.
ദൃശ്യം സിനിമയിലെ ഡയലോഗ് ഞാൻ മനസ്സിൽ തന്നെ പറഞ്ഞു:
“തിരിഞ്ഞ് നോക്കണ്ട… ഒന്നും അറിയാത്ത
പോലെ നടന്ന് പോക്കോ.”
അവളുടെ വീട്ടുമുറ്റത്ത് എത്തിയപ്പോഴേക്കും പേടിച്ചിട്ട് എന്റെ വായ് വരണ്ടിരുന്നു. വയറ്റിനുള്ളിൽ ഒരു പിടുത്തം പോലെ തോന്നി. കൈകൾ വരെ ചെറുതായി വിയർത്തു തുടങ്ങി.
“ഇവൾ ഇനി എന്നെ ബ്ലാക്ക്മെയിൽ ചെയ്താലോ?”
“ഫുഡ് വെച്ച് തിരിച്ച് ഓടിയാലോ?”
അടുത്ത നിമിഷം ഞാൻ തന്നെ എന്റെ മനസ്സിനെ ശകാരിച്ചു.
“ഏയ്…. വെറുതെ ഓരോന്ന് ചിന്തിക്കണ്ട. വരുന്നടുത്ത് വെച്ച് കാണാം”
രണ്ടും കൽപ്പിച്ച് ഞാൻ വീട്ടിന്റെ പടിയിൽ കയറി. ചുറ്റും വീണ്ടും ഒന്ന് നോക്കി. വീടിന്റെ മുന്നിൽ നിറയെ ചെടികൾ ഉള്ളതുകൊണ്ട് പുറത്തുകൂടി പോകുന്നവർക്ക് അകത്ത് കൃത്യമായി കാണാൻ പറ്റില്ലായിരുന്നു.