“എന്നാ എനിക്ക് വേണ്ടാ.”
എന്ന് പറഞ്ഞു അവൾ കിടക്കാൻ നേരം.
“ഓ ഇനി അതും പറഞ്ഞു ഫുഡ് കഴിക്കാതെ കിടക്കണ്ട.”
അവൾക് വാരി കൊടുത്തു.കുഞ്ഞി കൊച്ചിനെ പോലെ അവൾ അത് കഴിച്ചു. ഇത് കണ്ട് കാവ്യാ അവിടെ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു.
പിന്നെ രാത്രി കിടക്കാൻ ആയി. ഹോസ്പിറ്റൽ രോഗിയോട് ഒപ്പം ഒരാൾക് നില്കാൻ കഴിയും. ഞാൻ ദേവികയെ കാവ്യാ ഏല്പിച്ചു പുറത്തേക് പോയി അവിടെ ഒരു ബെഞ്ചിൽ കിടന്നു. മീര മിസ്സ് ഒക്കെ വിളിച്ചു എന്നോട് അവളുടെ കാര്യം തിരക്കി. നാളെ വൈകുന്നേരം ആ വഴി തിരിച്ചു വരുമ്പോൾ ഞങ്ങളെ പിക്ക് ചെയാം എന്ന് ആയിരുന്നു പറഞ്ഞെ. ഇപ്പൊ അവർ ഒരു സ്ഥാലത് സ്റ്റേ ചെയ്തേക്കുവാ എന്നാ പറഞ്ഞെ.
അങ്ങനെ അവിടെ കിടന്നു ഉറങ്ങി പോയി. യാത്ര ക്ഷീണം ഉള്ളത് കൊണ്ട് നല്ല ഉറക്കം ആയിരുന്നു. രാവിലെ ദേവിക ഫോൺ വിളിച്ചപ്പോൾ ആണ് എഴുന്നേറ്റെ.
പിന്നെ റൂമിലേക്കു ചെയ്തപ്പോൾ അവൾ എല്ലാം ഒക്കെ ആയി. ഉഷാർ ആയിരിക്കുന്നു. കാവ്യാ ആണേൽ അവിടെ കിടന്നു കൊണ്ട് കെട്ടിയോനും ആയി സോളി കൊണ്ട് ഇരിക്കുന്നു.
“എന്താടി എല്ലാം ശെരി ആയില്ലേ.”
“ഉം.”
“എന്റെ പനി കുടുക പോയി ഒന്ന് മുഖവും കഴുകി ഫ്രഷ് ആയി വാ.
ഞാൻ പോയി വല്ലതും വാങ്ങിക്കൊണ്ടു വരാം.”
“ഏട്ടാ…
ഇന്നലെതെ ഉറക്കം ശെരി ആയോ?”
“ഉം.
ക്ഷീണം കാരണം സുഖം ആയി കിടന്നു ഉറങ്ങി പോയി. കൂട്ടിന് സെക്യൂരിറ്റി ചേട്ടനും ഉണ്ടായിരുന്നു.”
“അപ്പൊ എങ്ങനെയാ ഇനി.”
“ഇനി ഇപ്പൊ പോകാം ആയിരിക്കും. ഡോക്ടർ വരട്ടെ.8മണിക്ക് വരും ആയിരിക്കും.
കാവ്യാ…”
“ആം.
എന്താടാ.”