പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]

Posted by

ഞാൻ :- ഇല്ല നീ കിടന്നോ.. കഴിച്ചോ??

ഗായത്രി :-മ്മ് . നീ കഴിക്ക് കേട്ടോ..

ഞാൻ :- ഒക്കെ..

2.22>>>>

ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി.. ഡ്രസ്സും മാറി കിടന്നു.

11:30>>>>

ഗായത്രി :- ആ എണീറ്റോ.. എന്ത് പറ്റി ഒരു ക്ഷീണം..?

ഞാൻ :- ഓ ഒന്നുല്ല.. വിശക്കുന്നു.. എന്താ കഴിക്കാൻ??

ഗായത്രി :- ഫ്രൈഡ് റൈസ് ഉണ്ടാക്കി എടുക്കട്ടെ??

ഞാൻ :- അഹ് എടുത്തോ…

അന്ന് ഞങ്ങൾ ഒരുമിച്ചാണ് കഴിച്ചേ.

ഗായത്രി :- ഇന്നലെ എപ്പഴാ വന്നേ?? ഞാൻ ഉറങ്ങിപ്പോയി..

ഞാൻ :- രണ്ടുമണി കഴിഞ്ഞു….

ഗായത്രി :- എവിടെ പോയതാ..?

അവളോട്‌ എല്ലാം വിശദമായിട്ട് പറഞ്ഞ്.

ഗായത്രി :- അതാ മുഖത്ത് ഒരു ക്ഷീണം.. ഞാൻ മാതളം ജ്യൂസ്‌ ഉണ്ടാക്കി തരട്ടെ…??

ഞാൻ :- മ്..

വേഗം എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു. ഞാൻ വെറുതെ അവളെ നോക്കിയിരുന്നു. അടിക്കളയിലേക്ക് മറയുന്നത് വരെ.. ഇത്രേയുമൊക്കെ ഞാൻ അർഹിക്കുന്നുണ്ടോ?? അറിയില്ല..

.

.

.

.

 

അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചും കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു .പരസ്പരം മനസ്സിലാക്കി ഞങ്ങൾ അങ്ങുപോയി..

മാസങ്ങൾ കഴിഞ്ഞു. ഗായത്രി ഇപ്പോൾ അടുത്ത ഫ്ലാറ്റിലുള്ളവർ ഒക്കെയായി കൂട്ടായി..

ഒരു ദിവസം..

ഞാൻ റൂമിലായിരുന്നു. അവൾ വാതിൽ തുറന്ന് അകത്തേക്ക് വന്നു എന്റെ കട്ടിലിൽ ഇരുന്നിട്ട് എന്നെ നോക്കി. ഞാൻ വേറെ എന്തോ പഠിച്ചുകൊണ്ട് ഇരിക്കുവായിരുന്നു..

ഓരോ സാധനമെടുക്കും അത് താഴെ വയ്ക്കും.. പിന്നെ എന്നെ നോക്കും. ഞാൻ അവളെ നോക്കണം.. എന്താ കാര്യമെന്ന് ചോദിക്കണം.. എന്തോ പറയാനുണ്ട് അല്ലാതെ ഇങ്ങനെ വന്നു കഥകളി കാണിക്കില്ല..

Leave a Reply

Your email address will not be published. Required fields are marked *