അഖിൽ : നീയൊന്നുമായും എനിക്ക് വലിയ കമ്പനി ഇല്ല… വെറുതെ ഇടി വാങ്ങാതെ പോകാൻ നോക്ക്
രോഹിത്ത് : ഞാൻ എന്ത് ചെയ്തിട്ടാ… അഖിലെ നീ വാ….
ഇത്രയും പറഞ്ഞു രോഹിത്ത് അഖിലിന്റെ ബാഗും എടുത്ത് മുന്നോട്ട് നടന്നു
അരുൺ : അല്ല ഈ രോഹിത്ത് കൊപ്പൻ ഇത് എവിടെ പോയി…
റോണി : ആർക്ക് അറിയാം…
അപ്പോഴേക്കും റൂം തുറന്ന് രോഹിത്ത് അകത്തേക്ക് കയറി
അജ്മൽ : ദോ വന്ന…
പിന്നാലെ അഖിലും… അഖിലിനെ കണ്ട അവർ ഒന്ന് നെട്ടി…
അജ്മൽ : ( ഇവനെ വിളിക്കാനാണോ റോണി ഈ കൊപ്പൻ പോയെ)
അരുൺ 🙁 ഈ രോഹിത്ത് നമ്മുടെ അന്തകനാ റോണി)
അഖിൽ അടുത്തേക്ക് എത്തിയതോടെ അവർ സംസാരം നിർത്തി
അഖിൽ പതിയെ അവരെ നോക്കി
അജ്മൽ : ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ടു വരാം
ഇത്രയും പറഞ്ഞു അജ്മൽ വേഗം ബാത്‌റൂമിലേക്ക് കയറി അഖിൽ പതിയെ ചിരിച്ചുകൊണ്ട് ബെഡിലേക്ക് കയറി കിടന്നു..
അല്പസമയത്തിന് ശേഷം
അരുൺ : നീ എന്തിനാടാ ഇവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്
അജ്മൽ : ഒന്ന് പയ്യെ പറ അവൻ എങ്ങാൻ ഉണർന്നാൽ
രോഹിത്ത് : വേറെ റൂം ഒക്കെ ഫുള്ളാ.. അതുകൊണ്ട് ഞാൻ…
റോണി : ടാ കോപ്പേ നീ 😡
അജ്മൽ : ഇവൻ നമുക്കെല്ലാം ഇടിവാങ്ങിതരും റോണി…
രോഹിത്ത് : നീയൊക്കെ പ്രശ്നമൊന്നുമുണ്ടാക്കാതെ ഇരുന്നാൽ മതി അവൻ ഒന്നും ചെയ്യില്ല
************
രാവിലെ 10 മണി
അഖിൽ ബസിനടുത്തേക്ക് എത്തിയ ശേഷം പതിയെ ചുറ്റും നോക്കി