ജുമൈറയിലെ വില്ലയിൽ സിനി തന്റെ ഒരുക്കം കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്നു. കടും പിങ്ക് നിറത്തിലുള്ള ഒരു ഡിസൈനർ സ്യൂട്ടായിരുന്നു അവളുടെ വേഷം. സ്ലീവ്‌ലെസ്സ് ആയതുകൊണ്ട് തന്നെ അവളുടെ വെളുത്തു മിനുസമുള്ള കൈകൾക്ക് ആ ഡ്രസ്സ് വല്ലാത്തൊരു ആഴം നൽകി…
ഫിലിപ്പ് നേരത്തെ തന്നെ തന്റെ ലാൻഡ് റോവറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു. അയാൾക്ക് ഇന്ന് ഒരു ഇന്റർനാഷണൽ സർജന്മാരുടെ മീറ്റിംഗ് ഉള്ളതുകൊണ്ട് പുലർച്ചെ തന്നെ ഇറങ്ങേണ്ടി വന്നു. സിനി തന്റെ ക്യൂ ഫൈവ് എടുത്ത് പതുക്കെ പാർക്കിംഗിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…
അന്നത്തെ മീറ്റിഗിൽ സിനി തന്റെ യൂണിറ്റിലെ റെസിഡന്റ് ഡോക്ടറായി റൂബനെ പ്രൊമോട്ട് ചെയ്യാൻ അവൾ ശുപാർശ നൽകി…
” സിനി… ഇത് കുറച്ചു നേരത്തെയായിപ്പോയില്ലേ…? അവൻ ജോയിൻ ചെയ്തിട്ട് അധികം നാളായില്ലല്ലോ… ” ഫിലിപ്പ് തന്റെ ക്യാബിനിൽ വെച്ച് ചോദിച്ചു.
” അവന്റെ ടാലന്റ് നമ്മൾ ഉപയോഗിക്കണം ഫിലിപ്പ്. ആ കോൺഫറൻസിൽ അവൻ കാണിച്ച പ്രകടനം നീ കണ്ടതല്ലേ…? ” സിനി വളരെ കോൺഫിഡന്റ് ആയി പറഞ്ഞു…
ഫിലിപ്പ് ഒന്ന് ആലോചിച്ചു. ” ശരി… നിനക്ക് അതാണ് തോന്നുന്നതെങ്കിൽ അങ്ങനെ ആകട്ടെ. പക്ഷേ മറ്റുള്ളവർ എന്ത് പറയും എന്നുകൂടി നോക്കണം… ”
സിനി പുറത്തിറങ്ങിയപ്പോൾ ഗൈനക്കോളജി വിഭാഗത്തിലെ മറ്റ് ഡോക്ടർമാർക്കിടയിൽ പിറുപിറുപ്പുകൾ തുടങ്ങിയിരുന്നു…
” ഈ റൂബന് എന്താ ഇത്ര പ്രത്യേകത…? ഡോക്ടർ സിനി അവനെ വല്ലാതെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ… ” സീനിയർ ഡോക്ടർ സുനിത മറ്റൊരു നേഴ്സിനോട് പറയുന്നത് സിനി കേട്ടു…