Black Dahlia 8 [Parvathi]

Posted by

 

“Love u നന്ദു……”

പ്രിയയുടെ അധരം നേർമയായി മൊഴിഞ്ഞു….നന്ദുവിന്റെ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി തെന്നിമാറി…എക്സർസൈസ് ചെയ്ത് അധിക നേരം പിന്നിടാത്ത അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന വിയർപ്പിന്റെ സൗമ്യമായ ഗന്ധം നന്ദുവിന്റെ തലച്ചോറിനെ ചൂട് പിടിപ്പിച്ചു…..പുറത്ത് ചേർന്നിരിക്കുന്ന അവന്റെ ഹൃദയതാളം ഉയരുന്നത് ദേവപ്രിയ തിരിച്ചറിഞ്ഞു…. വയറിൽ അമർന്ന കൈകളിൽ അഗ്നി പടരുന്നതുപോലെ…..നേരത്തെ ചെയ്തതുപോലെ എടുത്തുചാടാനോ റഷ് ചെയ്യണോ അവൾക്ക് തോന്നിയില്ല….

 

“നന്ദൂസേ…..”

പ്രിയ വിളിച്ചതും നന്ദു മുഖം ഉയർത്തി മെല്ലെ മൂളി….

 

 

“എനിക്ക് കുറച്ച് കാര്യം പറയാനുണ്ട്…..”

 

 

 

“എന്താ……”

അവൻ സംശയാലുവായി

 

 

 

“പറയാം….”

 

 

 

പഴയ നിശാഗിരി ശിവക്ഷേത്രത്തിന് അരികിൽ എത്തിയതും പ്രിയ ബൈക്ക് തിരിച്ചു….. അമ്പലത്തിന് സൈഡിലെ ഇടവഴിയിലേക്ക് വണ്ടി ഓടിച്ചുകയറ്റി…. ഇരുവശത്തും മൺ തിട്ടകൾ കൊണ്ട് വേലികെട്ടിയ വഴിയിലൂടെ സഞ്ചരിച്ചു,….പുതിയ അമ്പലം പണിത് പ്രതിഷ്ഠ മാറ്റിയതിനു ശേഷം ഇവിടെ പൂജകളും ആരാധനകളുമില്ല…. ആൾ തിരക്കും അമ്പല പക്ഷികളുടെ നാദങ്ങളും ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്….എങ്കിലും ഒരിക്കൽ ആരാധിച്ചിരുന്നു എന്നുള്ള കാരണത്തിൽ മാസത്തിൽ ഒരിക്കലെങ്കിലും ക്ഷേത്രവും പരിസരവും കുളവും വൃത്തിയാക്കി ഇടാറുണ്ട്

 

“ഇറങ്ങ്”

അമ്പലകുളത്തിന് അരികിൽ പാടുവുകൾ തുടങ്ങുന്നിടത്ത് എത്തിയതും പ്രിയ വണ്ടി ഒതുക്കി നിർത്തി….ഒന്നും മനസ്സിലാവാതെ ചുറ്റിലെയും ഇരുട്ട് നോക്കി നന്ദു വണ്ടിയിലെന്ന് ഇറങ്ങി….നിലാവുണ്ട്…. എങ്കിലും മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശം ആയതുകൊണ്ടുതന്നെ ചെറുതല്ലാത്ത ഇരുട്ടിന്റെ സാന്നിധ്യവും…..വണ്ടി ഓഫ് ആക്കിയതും പ്രിയ മൊബൈൽ എടുത്ത് ഫ്ലാഷ് ഓൺ ചെയ്തു…..

Leave a Reply

Your email address will not be published. Required fields are marked *