Black Dahlia 8 [Parvathi]

Posted by

 

 

“വാ….”

പ്രിയ ഒറ്റ കുത്തിപ്പിന് മൺ തിട്ടയിൽ ചാടി കയറി പടവിലേക്ക് ഇറങ്ങി ….പിന്നാലെ നന്ദുവും…. അവൻ ഭയത്തോടെ ചുറ്റും നോക്കി, ആരെങ്കിലും കണ്ടാൽ തങ്ങളുടെ അന്ത്യം ആയിരിക്കും….. പാതിരാത്രി, അമ്പലകുളപ്പടവിൽ

 

“ഇവിടേക്ക് എന്തിനാ വന്നേ….”

 

 

 

“സംസാരിക്കാൻ…”

 

 

 

“ഈ രാത്രിയോ…..”

നന്ദു ചുറ്റും നോക്കി….

 

 

“ആമ്പിയൻസ് വേണ്ടേ… ബാ ഇരിക്ക്….”

പടവുകളിൽ ഒന്നിൽ ഇരുന്നുകൊണ്ട് പ്രിയ ചിരിയോടെ നന്ദുവിനെ അടുത്തേക്ക് ക്ഷണിച്ചു…..അവൻ അവളുടെ അരികിൽ ഇരുന്നു, നിലാ വെളിച്ചത്തിൽ ഓളം വെട്ടുന്ന കുളത്തിലേക്ക് കണ്ണുകൾ നട്ടു…..പ്രിയ ഫോൺ ലോക്ക് മാറ്റി, ഫ്ലാഷ് ഓഫ് ചെയ്തു, whatsapp തുറന്ന് വരാൻ ലേറ്റ് ആകുമെന്ന് പ്രിയദർശിനിക്ക് ഒരു message ഇട്ടു….

 

 

“എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്…..”

എന്തുകൊണ്ടോ ആ ഒരു സാഹചര്യം നന്ദുവിന് അലോസരമായി തോന്നി… അപരിചിതമായ ചുറ്റുപാടുകളും, രാത്രിയുടെ ഇരുട്ടും, ഭീതിയുടെ തണുപ്പുമേന്തി ശരീരത്തെ തഴുകുന്ന ഇളംകാറ്റും…. പെട്ടെന്ന് നന്ദുവിന്റെ ഇടതുകൈയിൽ പ്രിയ തന്റെ വലതുകൈ ചേർത്തുപിടിച്ചു,…. പെട്ടെന്നൊരു ധൈര്യം കൈവന്നതുപോലെ ഹരിനന്ദൻ ഒന്ന് നിവർന്നിരുന്നു…

 

“ഈ ലോകം ഒത്തിരി വലുതാ നന്ദു…. ഇരുട്ടും, ഭയവും, വേദനയും ഒക്കെ….എന്നുവച്ച് ഞാൻ കൂടെ ഉള്ള കാര്യം മറക്കരുത്….”

പ്രിയ ചിരിയോടെ പറഞ്ഞതും നന്ദു അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി…..ചുറ്റുപാടും പരന്നുകിടക്കുന്ന നിലാവും ആകാശത്തിലെ ചന്ദ്രനും നക്ഷത്രങ്ങളും അവളുടെ കണ്ണുകളിലേക്ക് ചുരുങ്ങിയതുപോലെ….ലോകം ഒത്തിരി വലുതാണ്….. നന്ദുവിന് തന്റെ ലോകത്തെ പൂർണമായും പ്രിയയിലേക്ക് ചുരുക്കാൻ തോന്നി….

Leave a Reply

Your email address will not be published. Required fields are marked *