Love Or Hate 07 [Rahul Rk]

Posted by

അച്ഛനോടും ഷൈനിന്റെ കാര്യങ്ങൾ അവർ പറഞ്ഞിരുന്നില്ല എങ്കിലും ഒരു സർപ്രൈസ് ഉണ്ട് എന്ന് മാത്രം പറഞ്ഞിരുന്നു….ക്രിയേറ്റീവ് ആയിട്ടുള്ള പരിപാടികളും സ്റ്റാളുകളും എല്ലാം പകൽ ആണ്…
ബോക്സിങ് മത്സരം രാത്രിയിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്…പുറമെ നല്ല ധൈര്യം ഉള്ള പോലെ ഒക്കെ പെരുമാറി എങ്കിലും ഷൈനിന്റെ ഉള്ളിന്റെ ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു…
എന്നാൽ ആൻഡ്രുവും വിഷ്ണുവും അവരുടെ പേടി പുറത്ത് കാണിക്കുന്നുണ്ടായിരുന്നു…
അരവിന്ദ് പിന്നെ യാതൊരു കുലുക്കവും ഇല്ലാതെ മല പോലെ നിൽക്കുന്നു…

ഇവൻ എന്ത് കണ്ടിട്ടാണോ ഇങ്ങനെ ധൈര്യം കാണിക്കുന്നത്.. എന്നാണ് ഷൈൻ മനസ്സിൽ ആലോചിച്ചത്…

സ്റ്റാളുകൾ എല്ലാം കാണാൻ നല്ല ഭംഗി ആയിരുന്നു… ഹൊറർ ബൂത്ത് പോലുള്ള ത്രില്ലിംഗ് സ്റ്റാളുകളും ഫൂഡ് കോർട്ട് പോലുള്ള രുചിയൂറും ഭാഗങ്ങളും ഉണ്ടായിരുന്നു…

ഷൈനും കൂട്ടുകാരും മിനി പാർക്കിൽ ഇരിക്കുകയായിരുന്നു…

അരവിന്ദ്: എന്താ ഷൈൻ പേടി ഉണ്ടോ..??

ഷൈൻ: പേടി ഒന്നും ഇല്ല.. എനിക്ക് എന്നിൽ കോൺഫിഡൻസ് ഉണ്ട്….

അരവിന്ദ്: അത് തന്നെ ആണ് വേണ്ടത്… ആദ്യം നമുക്ക് നമ്മളിൽ ഒരു വിശ്വാസം വേണം…

ആൻഡ്രൂ: എന്റെ പേടി അതല്ല… ആ അർജുൻ.. അവൻ എന്തെങ്കിലും ചതി കാണിക്കുമോ എന്നാ…

വിഷ്ണു: എനിക്കും അത് തന്നെ ആണ് ടെൻഷൻ…

അരവിന്ദ്: അതോർത്ത് നിങ്ങള് ടെൻഷൻ ആവണ്ട… അങ്ങനെ ഒരു മൂവ്‌ എന്തായാലും അവൻ മാചിന്റെ സമയത്ത് ചെയ്യില്ല.. ഇനി ചെയ്താലും മാച്ച് കഴിഞ്ഞതിനു ശേഷം മാത്രേ ചെയ്യൂ…

ഷൈൻ: അതെങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും..???

അരവിന്ദ്: അവൻ ഇപ്പൊ നല്ല ഓവർ കോൺഫിഡൻസിൽ ആയിരിക്കും അതാണ് നിനക്ക് ജയിക്കാൻ ഉള്ള ഏറ്റവും മികച്ച ആയുധം…

ഷൈൻ: ഹും.. മനസ്സിലാകുന്നുണ്ട്…

അവർ ഓരോന്ന് സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ദിയ അങ്ങോട്ട് വന്നത്…

ദിയ: ഷൈൻ…

ഷൈൻ: ഹാ.. എന്താ ദിയ..???

ദിയ: ഒന്ന് വരാവോ.. കുറച്ച് സംസാരിക്കണം…

Leave a Reply

Your email address will not be published. Required fields are marked *