❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Posted by

 

“”എന്താമോളെ സുഖാണോ “”

 

“”എടാ പോടാ എല്ലാവരും ശ്രദ്ധിക്കും “” ചുറ്റും നോക്കി കൊണ്ടവൾ പറഞ്ഞു..

 

“”നീയെന്തിനാ പേടിക്കുന്നെ.. ആർക്കും ഒന്നുമറിയില്ലല്ലോ “”

 

“”ഇനി അറിയിക്കാനാണോ നിന്റെ പ്ലാൻ “” പല്ല് കടിച്ചവൾ പറഞ്ഞു..

 

“”അറിയട്ടെ എല്ലാവലരും അറിയട്ടെ അതിനെന്താ പ്രശ്നം.. ദേ കണ്ടോ “” അവളൊന്നു ഭയന്ന്..

 

“”എന്റെ പ്രിയ സുഹൃത്തുക്കളെ.. ഈ നിൽക്കുന്ന സ്വാതിയും സുന്ദരനായ ഈ ഞാനും അതി തീവ്ര പ്രണയത്തിലാണ്.. ആർകെങ്കിലും എതിർപ്പുണ്ടോ?”” ഞാനതു പറഞ്ഞതും എല്ലാവരും ഞങ്ങളെ നോക്കി.. അവളാണെങ്കിൽ തലയും താഴ്ത്തി നാണിച്ചു നിന്നു..

 

“”ഇല്ലേ ഒരെതിർപ്പും ഇല്ല.. നിങ്ങൾ സ്നേഹിച്ചോ…”” ക്ലാസ്സിലെ കൂട്ടുകാരനായ ഒരുത്തന്റെ കമന്റ്‌..

 

“”കേട്ടില്ലേ.. ഇനി വാ നമുക്കല്പം സംസാരിക്കാം “”

ഞാനവളുടെ കയ്യും പിടിച്ചു ക്ലാസ്സിലെ ഒരു ബെഞ്ചിൽ ഇരുന്നു.. എല്ലാവരും ഞങ്ങളെ നോക്കി ചിരിച്ച ശേഷം അവരുടെ കാര്യങ്ങളിലേക്ക് നീങ്ങി..

 

അവളെന്റെ കയ്യിൽ പിടിച്ചു നുള്ളി.. എന്നിട്ട് ദേഷ്യത്തോടെ എന്നെ നോക്കി.. ആ നോട്ടത്തിനും ഒരു സൗന്ദര്യം ഉണ്ടായിരുന്നു..

 

“”നാണം കെടുത്തിയില്ലേ തെണ്ടീ “” ഉണ്ടകണ്ണുകൊണ്ട് എന്നെ തുറിച്ചു നോക്കിയ ശേഷം അവൾ ചോദിച്ചു.

 

“”ഇതൊക്കെ ഒരു നാണക്കേടാണോ.. എല്ലാവരും ചെയ്യുന്ന കാര്യങ്ങളല്ലേ.. ആ അതൊക്കെ പോട്ടെ ഇന്ന് എങ്ങോട്ടെങ്കിലും പോകാമെന്നു പറഞ്ഞിട്ട് എന്താ വേണ്ടെന്നു പറഞ്ഞെ?””

 

“”അമ്മക്ക് തീരെ സുഖമില്ല.. ഇന്ന് പോയാൽ ശരിയാവില്ല.. പക്ഷെ ഇന്നത്തെ നിന്റെ കാട്ടികൂട്ടൽ കണ്ടപ്പോൾ പോയാൽ മതിയായിരുന്നെന്നു തോന്നുന്നു “”

Leave a Reply

Your email address will not be published. Required fields are marked *