പാമ്പും കോണിയും 3 [ശ്രീരാജ്]

Posted by

 

 

ഹരിയെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ചോദ്യം ആയിരുന്നു അത്….

 

ഹരി സൈറയെ നോക്കി പുഞ്ചിരിച്ചു…..

 

 

ഹരിയുടെ നോട്ടത്തിൽ നിന്നും, ഒരുപക്ഷെ തങ്ങൾ വീട്ടിൽ ആയിരുന്നേൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്ന് ഊഹിച്ച രേവതി നാണത്തോടെ പുഞ്ചിരിച്ചു….

 

സൈറ : എന്നാൽ ഇറങ്ങാം?…

 

ഹരി : ഇറങ്ങാം മാം..

 

സൈറ ഒന്ന് ചിന്തിച്ച ശേഷം : ആദിയെ ആയി നോക്കിക്കൊള്ളും. അവന് എന്തായാലും പുറത്ത് നിന്ന് കഴിക്കാറായിട്ടില്ലലോ….

 

ഹരിയുടെയോ രേവതിയുടെയോ ഉത്തരത്തിനു കാത്ത് നിൽക്കാതെ, ആയി ഓടി വന്ന് ആദിയെ കയ്യിൽ എടുത്തു.

 

ആയി എടുത്തതും, ആദിയുടെ കുഞ്ഞു മുഖത്ത് നല്ലൊരു പുഞ്ചിരി വിടരുന്നത് ഹരിയും രേവതിയും കണ്ടു.

 

ഹരിയും രേവതിയും മുഖത്തോട് മുഖം നോക്കി, അതിൽ ഉണ്ടായിരുന്നു അവരുടെ ഉത്തരം….

 

 

കാറിൽ യാത്ര ചെയ്യുമ്പോൾ രേവതി സൈറയോട് ചോദിച്ചു : ചേച്ചി പറഞ്ഞ പോലെ ഷേപ്പ് ആക്കാൻ എന്താ ചെയ്യേണ്ടത്?……

 

 

സൈറ ഒന്ന് ചിന്തിച്ച ശേഷം : വർക്ക്‌ ഔട്ട്‌…രേവതിക്ക് ഓകെ ആണെങ്കിൽ രാവിലെ എന്റെ കൂടെ വാ ജിമ്മിലേക്ക്…

 

” അയ്യോ ഞാനോ “…. ഹരി പ്രതീക്ഷിച്ച അതേ മറുപടി രേവതി പറഞ്ഞു.

 

സൈറ : പിന്നല്ലാതെ ആര്… രാവിലെ രണ്ടു മണിക്കൂർ മാക്സിമം…. 6 ടു 8.

 

രേവതി ഹരിയെ നോക്കിയ ശേഷം : രാവിലെ എളുപ്പം അല്ല ചേച്ചി.. ബ്രേക്ഫാസ്റ് ഉണ്ടാക്കണം, ഉച്ചക്ക് ഹരിക്ക് കൊടുത്ത് വിടാൻ ഉള്ള ഫുഡ്‌ ഉണ്ടാക്കണം….. കൂടെ ആദി……..

Leave a Reply

Your email address will not be published. Required fields are marked *