ഹരി അതിശയത്തോടെ : ങ്ങേ……
സൈറ പുഞ്ചിരിച്ചു കൊണ്ട് : രേവതി പറഞ്ഞറിയാം, സങ്കടം വന്നാലും സന്തോഷം വന്നാലും താൻ ആളും തരവും നോക്കാതെ കെട്ടിപ്പിടിക്കും എന്ന്…… ആൻഡ് നൗ ഐ നോ… യൂ ആർ എ ഗുഡ് ഹഗ്ഗർ……
ഹരിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അവൻ അൽപം നാണത്തോടെ മുഖം കുനിച്ചു….
സൈറ : എടോ… ഇത്രയും ദിവസം മതി എനിക്ക് തന്നേ മനസ്സിലാക്കാൻ….. എനിക്ക് ഇന്ന് തന്റെ ക്യാറക്ടർ നന്നായി അറിയാം… അതുകൊണ്ട് വിശദീകരിച്ചു ബുദ്ധിമുട്ടണ്ട…
ഹരി പുഞ്ചിരിച്ചു…..
സൈറ എന്തോ ഓർത്തെടുത്ത ശേഷം : ആ പിന്നെ… രഒന്ന് രണ്ട് പ്രോഗ്രാമുകൾ… രേവതിയുടെ ഡാൻസ്…… ഞാൻ വിചാരിച്ചാൽ സങ്കടിപ്പിക്കാം പറ്റും……. അതായത് നമ്മൾ പോയ ഹോട്ടൽ ഇല്ലേ, അവിടെ ട്രെഡിഷണൽ ഡാൻസിനോട് താല്പര്യം ഉള്ള ആളുകൾ, അല്ലെങ്കിൽ ടൂറിസ്റ്റുകൾ അവരുടെ മുന്നിൽ ആവും…. എന്താ ഹരിയുടെ അഭിപ്രായം….
ഹരി : അയ്യോ അത്… എനിക്ക് തോന്നുന്നില്ല അങ്ങിനെ രേവതി…..
സൈറ : അത് എനിക്കും അറിയാം… അതുകൊണ്ടാ രേവതിയോട് പറയുന്നതിന് മുൻപ് ഹരിയോട് പറഞ്ഞത്… പിന്നെ ഇതൊരു പിടി വള്ളി ആയി മാറാം… കാരണം അവിടെ വരുന്ന ആളുകൾ അത്ര ചില്ലറക്കാർ ആവില്ല……..
ഹരി ഒന്ന് ആലോചിച്ച ശേഷം : നോക്കട്ടെ മാം… സംസാരിച്ചു നോക്കാം .
സൈറ ” ഓകെ ” എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു…
……………………………………………………………..