ഹരി സംശയത്തോടെ : എന്നോടോ?.. അതെന്ത് മാങ്ങക്ക്… വേറെ എത്ര പേരുണ്ട്…… അവരോട് പോയി പറ അസിസ്റ്റന്റ് ആവാൻ…..
ജെറിൻ : അവർ ആരും അല്ലല്ലോ, നമ്മുടെ എംപ്ലോയീസ് ഓഫ് ദി ഇയർ…
ഹരി വാ തുറക്കുന്നതിനു മുൻപ് ജെറിൻ കൂട്ടി ചേർത്തു : പിന്നെ, നിന്റെ ഫീൽഡ് വർക്കിൽ പ്രശ്നം ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് അവർ തന്നിട്ടുണ്ട്…… പ്ലസ് പതിനായിരം രൂപ എക്സ്ട്രാ പേയ്‌മെന്റും കിട്ടും ..
പതിനായിരം എന്ന് കേട്ടപ്പോൾ ഹരി പെട്ടെന്ന് സൈലന്റ് ആയി….
ജെറിൻ : എടാ ഉള്ളത് പറയാല്ലോ…… നീ അവളുടെ കൂടെ ഉള്ളത് എനിക്ക് ഗുണം ആണ്… കാരണം, എല്ലാം എനിക്ക് പെട്ടെന്ന് അറിയാൻ പറ്റുമല്ലോ?….
ഹരി അത്ഭുതത്തോടെ : ഓഹ്… എന്റെ മനുഷ്യാ…. നിങ്ങളുടെ ഒരു തല…….
ജെറിൻ : പ്ലീസ് ഒന്ന് സമ്മതിക്കടാ.. ചെയ്ത് നോക്കി നിനക്ക് പറ്റുന്നില്ലെങ്കിൽ, നിന്നെ മാറ്റുന്ന കാര്യം ഞാൻ ഏറ്റു……
ഹരി ഒന്ന് ആലോചിച്ച ശേഷം : മ്മ്മ്മ്…..ശരി….
ജെറിന്റെ കൂടെ സൈറയുടെ ഓഫീസിൽ എത്തിയ ഹരിക്ക് കാൽമുട്ട് കൂട്ടി ഇരിക്കുന്ന പോലെ തോന്നി….
കാലിന്റെ മുകളിൽ കാൽ കയറ്റി വച്ച് ഹരിയെ അടിമുടി നോക്കി സൈറ പറഞ്ഞു : കാര്യങ്ങൾ ജെറിൻ പറഞ്ഞല്ലോ…. അപ്പോൾ നാളെ മുതൽ… പത്തു മണിക്ക് ഇവിടെ എന്റെ ഓഫീസിൽ … ഇനി അതല്ല ഫീൽഡിൽ പോവേണ്ട ആവശ്യമോ വേറെന്തെങ്കിലും കാരണം കൊണ്ട് വരാൻ ബുദ്ധിമുട്ട് ഉണ്ട്, ലേറ്റ് ആവും എന്നാണെങ്കിൽ, എന്റെ നമ്പർ തരാം അതിൽ വിളിച്ച് പറഞ്ഞാൽ മതി……