പാമ്പും കോണിയും 3 [ശ്രീരാജ്]

Posted by

 

വാ തോരാതെ ഡാൻസിനെ പറ്റി, ഡാൻസ് സ്റ്റെപ്പുകളെ പറ്റി സംസാരിക്കുകയും, ഒപ്പം സംശയങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്യുകയായിരുന്ന അവരെ നോക്കി അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു വന്നു

 

സൈറ പതിയെ ചെവിയിൽ പറഞ്ഞു : ഞാൻ പറഞ്ഞില്ലേ, അത്രയേ ഉളളൂ… രേവതിക്ക്‌ ഡാൻസിനോടുള്ള ഭ്രമത്തിന് മേലെ വേറൊന്നും ഇല്ല ……

 

ഹരി സൈറയെ നോക്കി പതിയെ ഇളിച്ചു…

 

ഇടയിൽ എപ്പോഴോ തന്നേ നോക്കിയിരിക്കുന്ന തന്റെ ഭർത്താവിനെ ശ്രദ്ധിച്ച രേവതി തല ” എന്താ ” എന്ന അർത്ഥത്തിൽ തല ആട്ടി ചോദിച്ചു…

 

ഹരി ചിരിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു : ഒന്നുല്ല….

 

ഒപ്പം തമ്പ് ഇപ്രേഷൻ കാണിച്ചു കൊണ്ട് അവൻ പറഞ്ഞു : അടിപൊളി ആയിരുന്നുട്ടോ ഡാൻസ്….

 

രേവതി പുഞ്ചിരിച്ചു….

 

അവൻ കെവിനോടും അത് തന്നേ പറഞ്ഞപ്പോൾ, കെവിൻ തിരിച്ച് താങ്ക്സ് എന്ന് പറഞ്ഞു.

 

 

തന്നേ തന്നേ നോക്കി ചിരി അടക്കി പിടിക്കാൻ പാട് പെടുന്ന സൈറയോട് അവൻ പറഞ്ഞു : എന്തിയാനാ മാം… എന്റെ പെണ്ണല്ലേ… അപ്പോൾ ഒരു അസൂയ ഒക്കെ വരൂല്ലേ…..

 

സൈറ അടക്കി പിടിച്ച ചിരി പുറത്തെടുത്തു……

 

” അപ്പോൾ ലാസ്റ്റ് ഫൈവ് സോങ്‌സ്… നോക്കല്ലേ. നാളെ രാവിലെ നേരത്തെ ജോലിക്ക് പോവാൻ ഉള്ളതാ “…… കെവിൻ രേവതിയോട് ചോദിച്ചപ്പോൾ, രേവതി ഹരിയെ നോക്കി……..

 

ഹരി കൈ കൊണ്ട് ” പോയി വാ ” എന്ന ആംഗ്യം കാണിച്ചു……….

 

അവർ തിരികെ ഡാൻസ് ഫ്ലോറിലേക്ക് നടന്നതും സൈറ പറഞ്ഞു : ഹരീ…. കഴിഞ്ഞ തവണ ഇങ്ങനെ ആയിരുന്നില്ലാട്ടോ രേവതിയുടെ ഡാൻസ്. അവനിൽ നിന്നും വിട്ട് മാറി, ഇത്രേം ക്ലോസ് ആവാതെ നിന്നായിരുന്നു ഡാൻസ്. ഇന്നാണ് അവൾ ഫുൾ ജോഷിൽ……. അതെന്താ അറിയുമോ?….

Leave a Reply

Your email address will not be published. Required fields are marked *