അവൾ വേഗം തിരിഞ്ഞു കൊണ്ട് ചട്ടിയിൽ ഉള്ള ഉപ്പേരി ഇളക്കി…..
അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് പതിയെ വിളിച്ചു : രേവൂ……..
രേവതി അവനെ നോക്കാതെ മുഖം വീർപ്പിച്ചു ഉപ്പേരി ഇളക്കിക്കൊണ്ട് പറഞ്ഞു : ഞാനിനി എവിടേം പോണില്ല……….. നിർത്തി………
ഹരി : അല്ല…..അതിന് ഞാൻ…..
ഹരിക്ക് മുഴുവനാക്കാൻ ആയില്ല… അതിന് മുൻപ് തല വെട്ടിച്ചു കൊണ്ട്, കണ്ണ് ഉരുട്ടി അവൾ പറഞ്ഞു :ടാ….. ഞാൻ ഇന്നലെ പറഞ്ഞതാണ്….. ഡാൻസിന് അപ്പുറത്തേക്ക്…… ഒരു തൊടൽ………ഒരു നോട്ടം…….ഒരു നോട്ടം, പോലും ഉണ്ടായിട്ടില്ല അവന്റെ ഭാഗത്ത് നിന്ന്……… അങ്ങിനെ ഉണ്ടായാൽ, നിന്ന് കൊടുക്കുന്ന ഒരുത്തി അല്ല ഞാൻ……..
പണി പാളി എന്ന് മനസ്സിലായ ഹരി അവളെ പിടിച്ചു തിരിച്ചു നിർത്തി പറഞ്ഞു : അല്ലടി… അത് നീ ഇന്നലെ കഴിച്ചിട്ടുണ്ടാർന്നില്ലേ…… അത്കൊണ്ട് ഒരു പേടി തോന്നി….. അതാണ്…..സോറി…………….
രേവതി ഉറക്കെ തന്നേ ആണ് പറഞ്ഞത് : എന്റെ ബോധം പോണ അത്രക്ക് ഒന്നും കഴിച്ചിട്ടില്ല ഞാൻ………. മനസ്സിലായില്ലേ….. എന്തായാലും നിർത്തി……. ഇനി ജീവിതത്തിൽ തൊടില്ല….
” ഈശ്വരാ “…… ഹരി മനസ്സിൽ പറഞ്ഞു.
തന്റെ ഭാര്യയോടൊത്ത് , ചീയെര്സ് പറഞ്ഞു കൊണ്ട് അടിക്കുക എന്നത്, ജെറിൻ അച്ചായനും സ്റ്റെഫി ചേച്ചിയും ഒന്നിച്ചു കഴിക്കുന്നത് കണ്ടത് മുതൽ ഹരിക്ക് മനസ്സിൽ തോന്നി തുടങ്ങിയ ഒരു ആഗ്രഹം ആണ്…………